പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവ. എൽ പി സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ ഹോം ലാബിൻ്റെ പൂർത്തീകരണ പ്രഖ്യാപനം
എ ഇ ഒ മുരളീകൃഷ്ണൻ നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ടി പി അജയൻ അധ്യക്ഷനായി. ഡയറ്റ് ലക്ചറർ
ഡോ. യു കെ നാസർ ക്ലാസ്സെടുത്തു.
പി ടി എ വൈസ് പ്രസിഡണ്ട്
എൻ. കെ മുഹമ്മദ് മുസ്ല്യാർ,
എസ് എം സി ചെയർമാൻ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ദീപ ബിജു എന്നിവർ ആശംസകൾ നേർന്നു.അശ്വതി ടീച്ചർ കുട്ടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.
തുടർന്ന് കുട്ടികളുടെ പരീക്ഷണാനുഭവങ്ങൾ പങ്കുവെച്ചു
ഹെഡ്മാസ്റ്റർ പി സി അബ്ദുൽ സലാം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ പി മുഹമ്മദ് നന്ദിയും പറഞ്ഞു
Tags:
EDUCATION