കൊടുവള്ളി:കൊടുവള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പടനിലം വള്ളിയാട്ടുമ്മല്‍ സന്തോഷ് (44), പറേമടക്കുമ്മല്‍ ശശി (45) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടയിരുന്ന സുഹൃത്ത് വള്ളിയാട്ടുമ്മല്‍ ശശി ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിരെ വന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സന്തോഷ് ഉച്ചയോടെയും ശശി വൈകീട്ട് നാലുമണിയോടെയുമാണ് മരിച്ചത്.
പ്രദേശത്ത് സുരക്ഷ സംവിധാനമൊരുക്കാതെ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പ്രവൃത്തി നടക്കുന്നതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.
കൊടുവള്ളി മദ്രസ ബസാറിൽ ബൈക്കിൽ ലോറി
യിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി .
പടനിലം വള്ളിയാട്ടുമ്മൽ വി.ശശിയാണ് ഇന്ന്
പുലർച്ചെ മരിച്ചത്. ഇതോടെ മരണം
മൂന്നായി.ഇന്നലെ അപകടം നടന്നയുടൻ സന്തോഷ്(44) മരിച്ചിരുന്നു. വൈകീട്ടോടെ
രണ്ടാമത്തെയാൾ പി.എം ശശിയും മരണപ്പെട്ടിരുന്നു.
ശനിയാഴ്ച പുലർച്ചെ വി.ശശി മരണപ്പെട്ടത്. അപകടത്തിൽ
ഗുരുതരമായി പരുക്കേറ്റ രണ്ടു പേരും കോഴിക്കോട്
മെഡിക്കൽ കോളേജിൽ
ചികിത്സയിലായിരിക്കെയാണ് മരണം.
അപകടകാരണം നാട്ടുകാർ പറയുന്നത് 'ഗെയിൽ പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി യാതൊരു മുന്നറിയിപ്പും ഇല്ലാതെ സ്ഥാപിച്ച ബോർഡ് മറികടന്നു വന്ന വാഹനമാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്.നിരവധി അപകടങ്ങളാണ് ഈ പൈപ്പിടൽ പണി തുടങ്ങിയതിന് ശേഷം ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു.ഇന്നലെ മൂന്ന് ജീവൻ പൊലിയാൻ കാരണമായത് വേണ്ടത്ര മുൻകരുതലുകൾ
എടുക്കാത്തതാണെന്നും ആക്ഷേപമുണ്ട് .
ഗെയിൽ പണി തുടക്കം മുതൽ പലരും നേഷനൽ ഹൈവെ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. മുൻകരുതൽ ഇല്ലാത്തതിന്റെ പേരിൽ മൂന്ന് ജീവനാണ് ഇപ്പോൾ പൊലിഞ്ഞത്. ഇന്ന് 12 മണിയോടെ പടനിലം സ്കൂളിൽ
പൊതുദർശനത്തിന് വെക്കും.
Tags:
KODUVALLY