Trending

എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം:2021 മാര്‍ച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് കേരള വിദ്യാഭ്യാസ മന്ത്രി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും, അധ്യാപകര്‍ക്കും വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വ്യക്തമാക്കി.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍

കോവിഡ് സാഹചര്യത്തില്‍ വീഡിയോ മോഡിലൂടെ എല്ലാ പാഠഭാഗങ്ങളും 2021 ജനുവരി 31 നുള്ളില്‍ കുട്ടികളിലേയ്ക്ക് എത്തിക്കണം.

ജനുവരി 1 മുതല്‍ 10,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ഷിഫ്റ്റായി സ്‌കൂളുകളില്‍ എത്താം._

ജനുവരി 1 മുതല്‍ 16 വരെ കുട്ടികള്‍ക്ക് ക്ലാസ്‌റൂം പഠനത്തിന് അവസരമൊരുക്കണം.

കൂടുതല്‍ ശ്രദ്ധചെലുത്തേണ്ട പാഠഭാഗങ്ങള്‍ 2020 ഡിസംബര്‍ 31നകം സ്‌കൂളുകളെ അറിയിക്കും.

വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ ഈ പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിക്കും.

ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരമൊരുക്കും.

അധികമായി ഓപ്ഷന്‍ നല്‍കുമ്പോള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാകും.ഇവ വായിച്ച് മനസിലാക്കാന്‍ സമശ്വാസ സമയം വര്‍ദ്ധിപ്പിക്കും

ചോദ്യമാതൃകകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടാന്‍ മാതൃകാ ചോദ്യ പേപ്പര്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കും.

രക്ഷിതാക്കള്‍ക്കായി യോഗം സ്‌കൂളുകളില്‍ വിളിച്ച് ചേര്‍ക്കും. ഈ യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി നല്‍കുന്ന സന്ദേശം രക്ഷിതാക്കള്‍ക്ക് കേള്‍ക്കാന്‍ അവസരമൊരുക്കണം.ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും

നിരന്തരവിലയിരുത്തല്‍

എ)വിഷയടിസ്ഥാനത്തില്‍ അനുയോജ്യവും ലളിതവുമായ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുകയും വിലയിരുത്തുകയും വേണം

ബി) വീഡിയോ ക്ലാസുകളുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, അതിന്റെ ഭാഗമായ പഠനതെളിവുകള്‍ (ക്ലാസുമായി ബന്ധപ്പെട്ട നോട്ടുകള്‍,ഉല്‍പന്നങ്ങള്‍, മറ്റു പ്രകടനങ്ങള്‍), യൂണിറ്റ് വിലയിരുത്തലുകള്‍ (2 എണ്ണം) തുടങ്ങിയ സൂചകങ്ങളും നിരന്തരവിലയിരുത്തലിന്റെ ഭാഗമായ സ്‌കോറുകള്‍ നല്‍കുന്നതില്‍ പരിഗണിക്കുന്നതാണ്.

എല്ലാ വിഭാഗങ്ങളുടെയും പ്രായോഗിക പരീക്ഷ എഴുത്തു പരീക്ഷക്കു ശേഷമാണ് നടത്തേണ്ടത്. എഴുത്ത് പരീക്ഷക്കുശേഷം പ്രായോഗിക പരീക്ഷയുടെ തയ്യാറെടുപ്പിനായി ചുരുങ്ങിയത് ഒരാഴ്ച സമയം കുട്ടികള്‍ക്ക് നല്‍കുന്നതാണ്.
എല്ലാ തലങ്ങളിലുമുള്ള യോഗങ്ങള്‍ വിളിച്ച് മോണിറ്ററിംഗും അക്കാദമിക് പിന്തുണ സംവിധാനങ്ങളും ഉറപ്പു വരുത്തണം.
Previous Post Next Post
3/TECH/col-right