പൂനൂർ : ഏകദേശം 5000ത്തിലധികം പേരുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന പൂനൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ ഇടപാട് നടത്തുന്ന നാട്ടുകാരായ സാധാരണ ജനങ്ങളോട് മാന്യമായി ഇടപെടണമെന്നും ചെറിയൊരാവശ്യത്തിന് പോലും മണിക്കൂറുകൾ ചെലവാക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും സ്റ്റാഫിൻ്റെ കുറവുകൾ ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണികുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ബാങ്ക് മാനേജർക്ക് പരാതി നൽകി.
പരാതികൾ ഉടൻ പരിഹരിച്ചില്ലങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് പി.എച്ച് സിറാജ്, ജനറൽ സെക്രട്ടറി റിയാസ് എസ്റ്റേറ്റ് മുക്ക്, എ.പി.ഫസലുറഹ്മാൻ, ജുനൈദ് നെരോത്ത് ,ഫസൽ വാരിസ് സംബന്ധിച്ചു.
Tags:
POONOOR