Trending

വരാനിരിക്കുന്നത് വന്‍ കൊവിഡ് വ്യാപനം; ആശുപത്രികള്‍ക്കും പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സജ്ജമാകാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുമെന്ന് സൂചന നല്‍കി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വരാനിരിക്കുന്നത് വന്‍ കൊവിഡ് വ്യാപന സാഹചര്യമാണ്. ഇത് മുന്‍നിര്‍ത്തി ആശുപത്രികള്‍ക്കും പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.

എല്ലാവരും സെല്‍ഫ് ലോക‌്ഡൗണ്‍ പാലിക്കണം.അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്ത് പോകരുതെന്നും പ്രായമായവരും കുട്ടികളും വീടുകളില്‍ തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തോടൊപ്പം മരണനിരക്കിലും വര്‍ദ്ധനവുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. മുന്‍പ് ലോക്‌ഡൗണ്‍ മാ‌റ്റിയപ്പോള്‍ രോഗനിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു.
അതിനെക്കാളും അധികമായ രോഗവ്യാപന സാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് കെ.കെ.ശൈലജ അറിയിച്ചു.

കൊവിഡ് ചട്ടലംഘനം നടത്തിയതിന് ഇന്നലെ തിരുവനന്തപുരത്തെ പോത്തീസ് അടച്ചുപൂട്ടിയ നടപടിയില്‍ ജില്ലാ ഭരണകൂടത്തിന് അനുകൂലമായി മന്ത്രി പ്രതികരിച്ചു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് പോത്തീസില്‍ നടന്നതെന്നും വില കുറച്ച്‌ വില്‍ക്കാം എന്നാല്‍ കൊവിഡ് മാനദണ്‌ഡങ്ങള്‍ പാലിച്ച്‌ വേണമായിരുന്നു അവയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സാമ്ബത്തികശേഷിയുള‌ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കേരളീയര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കും, ആരില്‍ നിന്നും കാശ് ഈടാക്കില്ല:മുഖ്യമന്ത്രി

കണ്ണൂർ : കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകും. ജനങ്ങളിൽ നിന്ന് പണമീടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നൽകുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങൾക്ക് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കൊവിഡ് വാക്സിൻ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള അധിക വാക്സിൻ സംഭരണികൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് വാക്സിൻ സൂക്ഷിക്കാനായി
രാജ്യത്തെ നിലവിലെ ശീതീകരണ ശൃംഖല സംവിധാനത്തിൽ 28,947 ഇടങ്ങളിലായി 85,634 സംഭരണികളുണ്ട്. വാക്ക് ഇൻ കൂളറുകൾ, ട്രാൻസ്പോർട്ട് ബോക്സ് തുടങ്ങിയവ ഉൾപ്പെടെയാണ് ഈ 85,634 സംഭരണികൾ.
അതിനിടെ, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക്, ഫൈസർ എന്നീ കമ്പനികൾ വാക്സിന്റെ അടിയന്തര വിതരണത്തിന് അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ച അപേക്ഷകൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേഡ് കൺട്രോൾ ഓർഗനൈസേഷൻ പരിശോധിച്ചു വരികയാണ്.
Previous Post Next Post
3/TECH/col-right