Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ചെറ്റക്കടവ് പതിനെട്ടാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാത്ഥി പ്രിയങ്ക കരുത്തിയിൽ വാർഡിന്റെ വികസനത്തിനായി പ്രകടന പത്രിക പുറത്തിറക്കി.

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ചെറ്റക്കടവ് പതിനെട്ടാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാത്ഥി  പ്രിയങ്ക കരുത്തിയിൽ വാർഡിന്റെ വികസനത്തിനായി പ്രകടന പത്രിക പുറത്തിറക്കി.

അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കുന്നതോടൊപ്പം എല്ലാ വീട്ടിലും പോഷകത്തോട്ടം, ചെറ്റക്കടവ് തോട് സംരക്ഷണം, മാലിന്യ സംസ്കരണത്തിനായി ക്ലീൻ ചെറ്റക്കടവ് പദ്ധതി, കമ്പ്യൂട്ടർ സാക്ഷരത ഉറപ്പ് വരുത്താൻ ഡിജിറ്റൽ ഗ്രാമം പദ്ധതി, വിദ്യാഭ്യാസ മുന്നേറ്റത്തിനായി മികവ് പദ്ധതി, പെൻഷൻ ക്ലിനിക്ക്, പിന്നോക്ക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന്ന് കൈത്തിരി പദ്ധതി, വാർഡ്തല ടാസ്കക് ഫോഴ്സ്, സ്മാർട്ട് ഗ്രാമസഭ എന്നിവ ഉറപ്പ് നൽകുന്നുണ്ട്. പ്രകടനപത്രിക ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ, സി.ടി ഭരതൻ മാസ്റ്റർക്ക് നൽകി  നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ കെ.കെ ജബ്ബാർ മാസ്റ്റർ,യാസിർ മാസ്റ്റർ, ശ്രീധരൻ കരൂഞ്ഞിയിൽ, സി മഹ്ജൂർ, മരക്കാർ മുസ്ലിയാർ, ഹനീഫ, രാധാകൃഷ്ണൻ ,പ്രിയങ്ക, ഷരീഫ് മുസ്ലിയാർ, കെ.പി ഹനീഫ, ടി.കെ സുലൈമാൻ, കെ.സി ജലീൽ, പി.ഇമ്പിച്ചി മൊയ്തി, കെ.പി ബാബു തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right