Trending

തേനീച്ച ആക്രമണം:ലോറി ഡ്രൈവർക്ക് പരിക്കേറ്റു

കോരങ്ങാട് അൽഫോൻസാ സ്കൂളിന് സമീപത്ത് തേനീച്ചയുടെ ആക്രമണത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.

വാപ്പനാം പോയിൽ സ്വദേശിയായ അബ്ദുസമദ്നെ കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ അരക്കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.അക്രമത്തിൽ നിന്ന് രക്ഷനേടാൻ വാഹനത്തിൽ കയറിയെങ്കിലും പിന്നീടും ആക്രമണം തുടർന്നു.അക്രമത്തിൽ നിന്ന് രക്ഷനേടാൻ സമീപത്തെ പാറക്കുളത്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു.പരിക്കേറ്റ സമദിനെ താമരശ്ശേരി സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അൽഫോൻസ സ്കൂളിന് സമീപത്തെ തെങ്ങിൻ മുകളിൽ ആണ് തേനീച്ച കൂട് ഒരുക്കിയത്.സമീപവാസികൾക്ക് ഭീഷണിയായി ഇരിക്കുകയാണ് തേനീച്ചയുടെ തെങ്ങിൻ മുകളിലെ വാസം.
Previous Post Next Post
3/TECH/col-right