ഡിസംബർ 3 ഡിസബിലിറ്റി  ദിനത്തിന്റെ ഭാഗമായി ഹെൽത്ത്‌കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഡിസബിലിറ്റി വാരാചരണത്തിന് തുടക്കമായി.  ഡിസംബർ 1 മുതൽ 7 വരെ നീണ്ട് നിൽക്കുന്ന വാരാചരണത്തിന്റെ ഭാഗമായി ചാർട്ട് എക്സിബിഷൻ ഉദ്ഘാടനം ഡിസംബർ 1 ചൊവ്വാഴ്ച നടന്നിരുന്നു. 
ഡിസബിലിറ്റി ദിനാചരണവും   യൂത്ത്  സെമിനാറും    ഡിസംബർ 3 വ്യാഴാഴ്ച കാരുണ്യതീരം ക്യാമ്പസിൽ വെച്ച് നടന്നു.
ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി സൈക്യാട്രി ക്ലിനിക് ചെയർമാൻ സാലിഹ് എ അധ്യക്ഷനായിരുന്നു.
 "ഭിന്നശേഷി: യുവജനങ്ങളും കർത്തവ്വ്യങ്ങളും" എന്ന വിഷയത്തിൽ നടന്ന യൂത്ത് സെമിനാറിൽ ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ കോർഡിനാറ്റർ  മുഹമ്മദ് നവാസ് ഐ.പി, ഒക്ക്യൂപ്പാഷണൽ തെറാപ്പിസ്ററ് ഫാസിൽ എന്നിവർ വിഷയാവിതരണം നടത്തി.  പിന്നീട് നടന്ന പൊതുചർച്ചയിൽ നാൽപ്പതോളം പേർ പങ്കെടുത്തു. കാരുണ്യതീരം പ്രിൻസിപ്പാൾ ലുംതാസ് സി.കെ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ വിപിന. സി നന്ദിയും പറഞ്ഞു.
Tags:
POONOOR
