Trending

കോവിഡ് -19:സംസ്ഥാനത്തെ പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് -19 പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു . ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് ഇറക്കിയ കോവിഡ് പരിശോധനാ മാർഗ നിർദേശങ്ങൾക്ക് അനുബന്ധമായാണ് ചിലത് കൂട്ടിച്ചേർത്ത് പുതുക്കിയത് . സമീപകാലത്തെ കോവിഡ് വ്യാപനത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാർഗനിർദേശങ്ങൾ പുതുക്കിയതെന്നും മന്ത്രി വ്യക്തമാക്കി .

ക്ലസ്റ്ററുകളിൽ പെട്ടന്ന് രോഗം വരുന്ന ദുർബല വിഭാഗത്തിൽപ്പെടുന്ന വ്യക്തികളായ 60 വയസിന് മുകളിൽ പ്രായമായവർ , ഗർഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും , കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികൾ , ഗുരുതര രോഗമുള്ളവർ എന്നിവർക്ക് കണ്ടെൻമെന്റ് കാലത്തിന്റെ തുടക്കത്തിൽ തന്നെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതാണ് . ഇതോടൊപ്പം ക്ലസ്റ്ററുകളിൽ പെട്ടന്ന് രോഗം വരാൻ സാധ്യതയുള്ള വ്യക്തികൾക്ക് എത്രയും വേഗം ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണം . 

വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നു മാസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം . സ്ഥാപനങ്ങളിൽ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങൾക്കും എത്രയും വേഗം ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതുമാണെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു .
Previous Post Next Post
3/TECH/col-right