Trending

അപകടമൊഴിവായത് തലനാരിഴക്ക്:നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞത് കിണറിലേക്ക്.

മുക്കം: പുൽപ്പറമ്പിനു സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് തൊട്ടടുത്ത കിണറിലേക്കു മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ചെറിയ കയറ്റത്തിൽ നിർത്തി കല്ല് ഇറക്കുന്നതിനിടെ വാഹനം പിറകിലേക്ക് ഉരുണ്ടുനീങ്ങി തൊട്ടടുത്ത കിണറിൽ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വാഹനത്തിലുണ്ടായിരുന ഡ്രൈവറും ക്ലീനറും പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ, അപകടമൊഴിവായത് തലനാരിഴക്ക്.ഒരാളുടെ കാലിന് സാരമായ പരിക്ക് പറ്റിയതായാണ് വിവരം. മറ്റേയാൾക്ക് നിസാര പരിക്കാണ് പറ്റിയതെന്നാണ് സൂചന.

മുക്കം ഫയർഫോഴ്സ്, പോലീസ്, സന്നദ്ധ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right