Trending

അബുദാബിയിലെ മിന പ്ലാസ കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു

അബുദാബി : അബുദാബിയിലെ മിനാ പ്ലാസാ ടവറുകൾ നിലംപൊത്തി. ഇന്നലെ  രാവിലെ എട്ട് മണിയോടെയാണ് കെട്ടിടം 6000 കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നിലംപരിശാക്കിയത്. രാജ്യത്തെ ടുറിസം വികസനത്തിന്‍റെ ഭാഗമായാണ് അധികൃതര്‍ കെട്ടിടം തകർത്തത്.

കൺട്രോൾഡ് ഡിമൊളിഷൻ സംവിധാനം ഉപയോഗിച്ച് തകർക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോർഡും ഇതോടെ മിനാ പ്ലാസയുടെ പേരിലായി.18,000 ഡിറ്റനേറ്ററുകളാണ് കെട്ടിടം പൊളിക്കാനായി ഉപയോഗിച്ചത്.

കേരളത്തില്‍ അനധികൃതമായി നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ ഈ വര്‍ഷമാദ്യം തകര്‍ത്ത അതേ മാതൃകയിലാണ് മിനാ പ്ലാസാ ടവറുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത്. കൺട്രോൾഡ് ഡെമോളിഷൻ സാങ്കേതിക വിദ്യയിലൂടെ തകർക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോർഡും മിന പ്ലാസക്ക് സ്വന്തമായി. വ്യാഴാഴ്ച രാത്രി മുതൽ കെട്ടിടം ഉൾപ്പെടുന്ന പോർട്ട് സായിദ് മേഖലയിലെ സ്ഥാപനങ്ങൾ അടച്ചിരുന്നു. സമീപവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. 

Previous Post Next Post
3/TECH/col-right