Trending

കോഴിക്കോട് ആകാശവാണി അടച്ചുപൂട്ടാനുള്ള നീക്കമുപേക്ഷിക്കുക.

കാലപ്പഴക്കമുള്ള എ.എം ട്രാൻസ്മിഷൻ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആൾ ഇന്ത്യ റേഡിയോ നിലയങ്ങൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി ആകാശവാണി കോഴിക്കോട് അടച്ചുപൂട്ടാൻ നീക്കം നടക്കുന്ന വിവരത്തെ തുടർന്ന് പ്രസ്തുത നീക്കമുപേക്ഷിക്കണമെന്നും, കോഴിക്കോട് നിലയത്തിൽ നൂതന ഡിജിറ്റൽ സംപ്രേഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും പ്രസാർഭാരതി സി.ഇ.ഓ യോട് ആവശ്യപ്പെട്ടു.

മലബാറിലെ വിവിധ ജില്ലകളിൽ നിന്നുമായി പ്രായഭേദമന്യേ നിരവധിയായ  ശ്രോതാക്കളാണ് ആകാശവാണി കോഴിക്കോട് നിലയത്തിനുള്ളത്. 

എഴുപത് വര്ഷങ്ങളുടെ നിറവിൽ നിൽക്കുന്നതും വാണിജ്യപരമായി മറ്റു നിലയങ്ങളേക്കാൾ വരുമാനവുമുള്ള ആകാശവാണി കോഴിക്കോട് നിലയത്തിന്  ശോഭയാർന്ന ചരിത്രമാണുള്ളത്. 

അയൽ സംസ്ഥാനങ്ങളിലെ ഓൾ ഇന്ത്യ റേഡിയോ നിലയങ്ങളൊക്കെ തന്നെയും നൂതന ഡിജിറ്റൽ സാങ്കേതിക വിദ്യകളിലേക്ക് ഇതിനകം മാറിക്കഴിഞ്ഞു.  വടക്കൻ കേരളത്തിന്റെ സംസ്കാരത്തിൽ ഇഴുകിച്ചേർന്ന വളരെയേറെ പ്രാധാന്യമുള്ള ഈ നിലയത്തിന്റെ പ്രവർത്തനം നിലക്കുകയെന്നാൽ ഒരു ചരിത്ര ശേഷിപ്പിനെ തന്നെ ഇല്ലായ്മ ചെയ്യുകയെന്നതാണ്. 

നൂതന സംവിധാനങ്ങളോടെ ഈ നിലയം നിലനിൽക്കേണ്ടത് ഒരു ജനതയുടെ ആവശ്യമാണെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു.
Previous Post Next Post
3/TECH/col-right