Trending

വാട്ട്സ് ആപ്പ് വാർത്ത തുണയായി:21 മാസങ്ങൾക്ക് ശേഷം കളഞ്ഞുകിട്ടിയ സ്വർണാഭരണം കൈപ്പറ്റാൻ ആളെത്തി.

താമരശ്ശേരി: 2019 ഫെബ്രുവരി മാസം ഒന്നാം തിയ്യതി താമരശ്ശേരി സുരഭി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സുപ്രിയ ടൂൾസ് പരിസരത്തു നിന്നുമാണ് സ്വർണാഭരണം കളഞ്ഞുകിട്ടിയത്.സ്ഥാപന ഉടമ കടക്ക് മുന്നിൽ ആഭരണം കളഞ്ഞുകിട്ടിയ വിവരം കാണിച്ച് പോസ്റ്റർ പതിച്ചിരുന്നു.

എന്നാൽ 21 മാസം പിന്നിട്ടിട്ടും ഉടമയെത്താത്തതിനെ തുടർന്ന്  ഓൺലൈൻ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ആഭരണത്തിൻ്റെ ഉടമ കാന്തപുരം കൊളങ്ങര പൊയിൽ നൗഫൽ സുപ്രിയ ടൂൾസ് ഉടമ റസാഖിനെ ഫോണിൽ ബന്ധപ്പെടുകയും ഇന്നലെ (തിങ്കൾ) രാവിലെ സ്ഥാപനത്തിലെത്തി റസാഖിൽ നിന്നും മുനീറിൻ്റെ സാന്നിദ്ധ്യത്തിൽ സ്വർണാഭരണം കൈപ്പറ്റുകയും ചെയ്തു.
Previous Post Next Post
3/TECH/col-right