കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലബാര്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരൻ അശ്വിൻ കൃഷ്ണയാണ് അറസ്റ്റിലായത്. ഇയാള്‍ ഇന്നലെ രാവിലെ മുതല്‍ ഒളിവിലായിരുന്നു.
അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഇതോടെ ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററിൽ ചികിത്സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പരാതിയില്‍ വനിത കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു.
Tags:
KOZHIKODE