Trending

ബിരിയാണി ചലഞ്ചിലൂടെ നാടിന് തണലേകാൻ പ്രവാസി കൂട്ടായ്മകൾ

ദുബൈ : "നമുക്കൊരു ബിരിയാണി കഴിക്കാം, സലാമിന്റെ ജീവന്റെ തുടിപ്പിനായി" എന്ന  ക്യാപ്ഷനുമായി 20/11/2020,  വെള്ളിയാഴ്ച യു എ ഇ യുടെ  പ്രവാസി മുറികളിലേക്ക്  മനസ്സ് നിറയുന്ന ബിരിയാണിയുമായി കടന്നു ചെല്ലുകയാണ് പ്രവാസി കൂട്ടായ്മകൾ.

 ഏത് മഹാമാരി കാലത്തും പിറന്ന നാടിനെ കൈവിടാത്ത പ്രവാസികൾ നരിക്കുനി പന്നിക്കോട്ടൂർ സ്വദേശി ബി. സി അബ്ദുസലാമിന്റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടിയുള്ള  ബിരിയാണി ചലഞ്ചിലും നാടിന് വേണ്ടി കൈ കോർക്കുകയാണ്. 

ബിരിയാണിക്കവിശ്യമായ സാധനങ്ങൾ സ്പോൺസർ വഴി കണ്ടെത്തുകയും മൂന്ന് എമിറേറ്റുകളിളെയും ഹോട്ടലുകളിൽ തയ്യാറാക്കുന്ന ഭക്ഷണം സംഘടന പ്രവർത്തകർ വഴി ആവശ്യക്കാരിലെത്തിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഉള്ള ആദ്യ സംരംഭമായതിനാൽ 1000ഭക്ഷണ പൊതികളാണ് നൽകാൻ ഉദ്ദേശിക്കുന്നത്. ഇത് വഴി ലഭിക്കുന്ന മുഴുവൻ തുകയും സലാമിന്റ ചികിത്സ ചിലവിലേക്ക് കൈമാറും. 

വെൽ കെയർ എളേറ്റിൽ (ദുബൈ), യു എ ഇ നരിക്കുനി എൻ ആർ ഐ അസോസിയേഷൻ, യു എ ഇ പാലങ്ങാട് അസോസിയേഷൻ, യു എ ഇ പന്നൂർ എൻ ആർ ഐ അസോസിയേഷൻ
എന്നീ പ്രവാസി കൂട്ടായ്മകളാണ് പന്നിക്കോട്ടൂർ ബി.സി.അബ്ദുൽ സലാം ചികിത്സ സഹായത്തിനായി കൈകോർക്കുന്നത്.

Previous Post Next Post
3/TECH/col-right