Trending

ജില്ലാ യൂത്ത്ക്ലബ് അവാർഡ് ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ഏറ്റു വാങ്ങി

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് പ്രഖ്യാപിച്ച  യൂത്ത് ക്ലബ്ബ് അവാർഡ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഏറ്റു വാങ്ങി. ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച്   ജില്ലാ യുവജന ക്ഷേമ ബോർഡ്‌ ഓഫീസർ കെ. ശിലാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവാർഡ്ദാനച്ചടങ്ങിൽ ബാലുശ്ശേരി എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ജില്ലാ അവാർഡ് സംഘടനാ പ്രതിനിധികൾക്ക്‌ കൈമാറിയത്. 

2019 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സംഘടനയ്ക്ക് കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചിട്ടുള്ളത്. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയതായിരുന്നു അവാർഡ്.  

 2010 മുതൽ ജീവകാരുണ്യ രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന ഹെൽത്ത്കെയർ ഫൗണ്ടേഷന് രണ്ടാം തവണയാണ് യുവജനക്ഷേമ ബോർഡ് അവാർഡ് ലഭിക്കുന്നത്. 2013ലാണ് മുമ്പ് അവാർഡ് ലഭിച്ചിരുന്നത്.

ഹെൽത്ത് കെയർ ഫൗണ്ടേഷൻ സ്ഥാപകനും നിലവിലെ ജനറൽ സെക്രട്ടറിയുമായ ശ്രീ. അബ്ദുൽ ഷമീർ ബാവക്ക്    യൂത്ത് വെൽഫെയർ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ അവാർഡ്  ലഭിച്ചിരുന്നു. 2004 വർഷത്തെ മികച്ച യുവ സാമൂഹ്യപ്രവർത്തകൻ എന്ന നിലയിലായിരുന്നു അവാർഡ് ലഭിച്ചിരുന്നത്.

അവാർഡ്ദാനച്ചടങ്ങിൽ ഹെൽത്ത്‌കെയർ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് കൊണ്ട് സംഘടനാ പ്രസിഡന്റ്‌ ഹക്കീം പൂവക്കോത്ത്, ജനറൽ സെക്രട്ടറി സി.കെ.എ.  ഷമീർ ബാവ, വൈസ് പ്രസിഡന്റ് ലത്തീഫ് കിനാലൂർ, എക്സി. മെമ്പർ താലിസ് ടി.എം കമ്മ്യൂണിറ്റി സൈക്കാട്രിക്ക് ക്ലിനിക് ചെയർമാൻ സാലിഹ് .എ  ഡിസാസ്റ്റെർ മാനേജ്മെന്റ് ടീം മെമ്പർമാരായ ശംസുദ്ധീൻ  എകരൂൽ, അംജദ് ബക്കർ ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ കോർഡിനേറ്റർ മുഹമ്മദ്‌ നവാസ് ഐ. പി എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right