Trending

പുത്തനുടുപ്പും പുസ്തകവും പദ്ധതി ഉദ്ഘാടനം ചെയ്തു

നന്മണ്ട : സ്റ്റുഡന്റ് പോലീസ് കേഡറ്റ് വളണ്ടിയർ കോർപ്സ് (SVC ) 'ചിൽഡ്രൻസ് ഡേ ചലഞ്ചി' ലൂടെ സമാഹരിച്ച പഠനോപകരണങ്ങളുടെ കോഴിക്കോട് റൂറൽ ജില്ലാതല വിതരണോദ്ഘാടനം നന്മണ്ട ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ചു നടന്നു. പദ്ധതിയുടെ ഉദ്ഘാടനം കരുണാറാം അംഗൺവാടി ക്ക് സ്മാർട്ട്  ടിവി സമ്മാനിച്ചു കൊണ്ട് കോഴിക്കോട് റൂറൽ ജില്ല എസ്പിസി നോഡൽ ഓഫീസറും നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി യുമായ ശ്രീ.കെ. അശ്വകുമാർ നിർവ്വഹിച്ചു.

ട്രൈബൽ വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോണുകളും , കൊച്ചു കൂട്ടുകാർക്കുള്ള പഠന കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. ഹെഡ് മാസ്റ്റർ അബൂബക്കർ സിദ്ദിഖ് അദ്ധ്യക്ഷം വഹിച്ചു.

പരിപാടിയിൽ സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പുല്ലങ്കോട് മോഹനൻ ,എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. സന്തോഷ് കുമാർ , ഹോപ്പ് ജില്ലാ കോർഡിനേറ്റർ ടി.വി സത്യൻ (സബ്ബ് ഇൻസ്പെക്ടർ ), എസ്പിസി പിടിഎ ചെയർമാൻ സത്യൻ ചാത്തങ്ങേരി , എസ്പിസി ഓഫീസർ കെ.ഷിബു ,എസ് വി സി കോർഡിനേറ്റർ സുജിത്ത് സി , സിവിൽ പോലീസ് ഓഫീസർമാരായ രജീഷ്, ധനരാജ് , എസ് വി സി അംഗങ്ങളായ അക്ഷയ് കെ.പി. , അനുശ്രീ എം ,മേഘ്ന , അമൻ സാവേദ് , നന്ദനരാജ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right