Trending

പൂനൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു

പൂനൂർ:ദേശീയ പക്ഷി നിരീക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മത്സരപരിപാടികളും വെബിനാറും സംഘടിപ്പിച്ചു.

കുട്ടികളും പക്ഷി നിരീക്ഷണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സീഡ് ക്ലബ്ബ് കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ
ടി എം മജീദ് ഉദ്ഘാടനം ചെയ്തു. കോയമ്പത്തൂരിലെസാലിം അലി സെൻറർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയിലെ (SACON) പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. പി പ്രമോദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ഇ വി അബ്ബാസ്, കെ അബ്ദുസ്സലീം, ടി പി അജയൻ, വി എച്ച് അബ്ദുൽ സലാം, എം ലിജിത, സി കെ മുഹമ്മദ് ബഷീർ, ഡോ. സി പി ബിന്ദു, സജിന പി എന്നിവർ ആശംസകൾ നേർന്നു. കെ അബ്ദുൽ ലത്തീഫ് സ്വാഗതവും റിഫ്ന ഫാത്തിമ നന്ദിയും പറഞ്ഞു.

ദിനാചരണത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. പക്ഷിചിത്രരചനയിൽഫാത്തിമ നൗറിൻ പി ടി (ഒന്നാം സ്ഥാനം), ശിത ഇ കെ (രണ്ടാം സ്ഥാനം), ഖദീജറിയ (മൂന്നാം സ്ഥാനം) പക്ഷിനിരീക്ഷണക്കുറിപ്പ് മത്സരത്തിൽ ഹരിത കെ പി (ഒന്നാം സ്ഥാനം), ഫാത്തിമ ഷഹീദ എം കെ  (രണ്ടാം സ്ഥാനം), ദേവപ്രയാഗ് എ ജെ (മൂന്നാം സ്ഥാനം) പക്ഷിഫോട്ടോഗ്രാഫിയിൽ ദിയ ഫാത്തിമ (ഒന്നാം സ്ഥാനം), സ്നേഹ കെ (രണ്ടാം സ്ഥാനം), റാഹില എ (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.
Previous Post Next Post
3/TECH/col-right