Trending

ദേശീയപാതയില്‍ വാഹനാപകടം; നവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പലം:ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തില്‍ നവ ദമ്പതികൾ മരിച്ചു. ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25), ഭാര്യ ചെലേമ്പ്ര പുല്ലിപ്പറമ്പ് ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. 10 ദിവസം മുമ്പായിരുന്നു​  ഇവരുടെ  വിവാഹം​.



ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ പെടുകയായിരുന്നു.

സലാഹുദ്ദീന്‍ തത്സമയം മരിച്ചു.ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്​.

ഇരുവരുടെയും  മൃതദേഹങ്ങൾ കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍.

Previous Post Next Post
3/TECH/col-right