Trending

ബിരിയാണി ചലഞ്ച്: പ്രവാസി സംഗമം സംഘടിപ്പിച്ചു

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂരിലെ ബാവാട്ടുചാലിൽ സലാമിൻ്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും ചികിത്സക്കുമായി ധനശേഖരണാർഥം ഈ മാസം 22 ന് നടത്തുന്ന ബിരിയാണി ചലഞ്ചിൻ്റെ പ്രചരണാർഥം ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിച്ചു.

എൻ കെ മുഹമ്മദ് മുസ്ല്യാർ സ്വാഗതം നേർന്നു. എൻ കെ അബ്ദുൽ സലാം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി ടി സിറാജുദ്ദീൻ, ബി സി ഷമീർ, അബ്ദുൽ അൻസാർ, കമാലുദ്ദീൻ, ഷമീം പന്നൂർ, സുഹൈൽ, കെ പി റാഫി, മുഹമ്മദ് ഷാനി പൂവത്തിങ്ങൽ, പി ടി അഷ്റഫ്, ജിജീഷ് മഹിമ, അബ്ദുൽ ഷുക്കൂർ, കെ പി നസ്റുള്ളാ, ഷൗക്കത്ത് പുളിക്കിപ്പൊയിൽ, അഷ്ഹർ എളേറ്റിൽ, ഷാഹിദ് എളേറ്റിൽ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right