എളേറ്റിൽ:എളേറ്റിൽ പോസ്റ്റ് ഓഫിസിനു കീഴിൽ കഴിഞ്ഞ 22 വർഷകാലം പോസ്റ്റ്മാനായി സേവനം ചെയ്ത വാസു ഏട്ടന് എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയം & വായനശാലയുടെ കീഴിൽ യാത്രയപ്പ് നൽകി.
പൗരാവലിയുടെ ഉപഹാര സമർപ്പണം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൽ മാസ്റ്റർ നൽകി.പരിപാടിയിൽ വാർഡ് മെമ്പർമാരായ കെ.എം ആഷിഖ് റഹ്മാൻ , എം.എസ് മുഹമ്മദ്,റജ്ന കുറുക്കാം പൊയിൽ, കൂടാതെ പോസ്റ്റ് മാസ്റ്റർ ആതിര, പി.സുധാകരൻ,വി.പി.സുൽഫീക്കർ എന്നിവർ സംസാരിച്ചു.
പി.പി.സിദ്ധിഖ് മാസ്റ്റർ സ്വാഗതവും, എം.പി.ഗഫൂർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS