Trending

ബിരിയാണി ചലഞ്ച്

പന്നിക്കോട്ടൂർ: ബാവാട്ടി ചാലിൽ അബ്ദുൽ സലാമിന് വൃക്ക മാറ്റി വെക്കൽ  ശസ്ത്രക്രിയ നടത്തുന്നതിന് ധനശേഖരണാർത്ഥം ജനകീയ കൂട്ടായ്മ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. നവംബർ 22 ന് ഞായറാഴ്ച സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഓർഡർ ചെയ്യുന്നവർക്ക് പൊതിയാക്കിയ കോഴി ബിരിയാണി വീട്ടിൽ എത്തിച്ച് നൽകുന്നു.


നൂറ് രൂപയാണ് ഒരു ബിരിയാണിയുടെ വില. പതിനായിരം ബിരിയാണിയാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക ബി സി അബ്ദുൽ സലാമിന് ചികിത്സക്കായി വിനിയോഗിക്കാനാണ് തീരുമാനം.

ഇരുപത്തഞ്ച് ലക്ഷം രൂപ സമാഹരിക്കാൻ ലക്ഷ്യം വെച്ച്
ഒരു വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ കമ്മിറ്റിയുടെ പ്രവർത്തനം കോവിഡ് കാരണമായി തടസ്സപ്പെട്ടിരിക്കുന്നു.തുക സ്വരൂപിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് കമ്മിറ്റി പുതിയ തീരുമാനം കൈക്കൊണ്ടത്.
 
 
താഴെ നൽകിയിരിക്കുന്ന നമ്പറിൽ വിളിച്ച് ഓഡർ ചെയ്ത് സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. ഫോൺ നമ്പറുകൾ: 9061701232, 9946337062, 9846286835, 9446646467
Previous Post Next Post
3/TECH/col-right