Trending

നീറ്റ് എൻട്രൻസിൽ ഉയർന്ന റാങ്ക് നേടിയ അബൂബക്കർ സിദ്ധീഖിന്റെ വിദ്യാഭ്യാസ സഹായമേറ്റെടുത്ത് കെഎംസിസി

മടവൂർ : നീറ്റ് എൻട്രൻസിൽ ഉയർന്ന റാങ്ക് നേടിയ അബൂബക്കർ സിദ്ധീഖിന്റെ  വിദ്യാഭ്യാസ സഹായമേറ്റെടുത്ത് മടവൂർ പഞ്ചായത്ത്‌ ഗ്ലോബൽ കെഎംസിസി. പരിമിതികൾ ക്കുള്ളിൽ നിന്ന് കൊണ്ടു നേടിയെടുത്ത റാങ്ക് വളരെ തിളക്കമേറിയതായിരുന്നു. അബൂബക്കർ സിദ്ധീഖിന്റെ കഥ  വാർത്താമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.മടവൂർ പഞ്ചായത്ത്‌ ഗ്ലോബൽ കെഎംസിസി യുടെ വിദ്യാഭ്യാസ സഹായ പ്രഖ്യാപനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് നിർവഹിച്ചു.

 
വിദ്യാഭ്യാസസഹായം മൂലം വരുന്ന തലമുറ ക്ക്‌ കൂടി ഉപകാര പ്രദമാവുമെന്നും വിദ്യാഭ്യാസ സഹായത്തിന് പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. കെ.കെ.മുജീബ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം മടവൂർ ഹംസ ഉദ്ഘാടനം ചെയ്തു. 
 
ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി.റിയാസ് ഖാൻ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഒ.കെ.ഇസ്മായിൽ, സി.മുഹമ്മദ്‌ ആരാമ്പ്രം, പി.കെ.ഹനീഫ, വാഴയിൽ ലത്തീഫ്, പി.സി.മൂസ, വാർഡ് മെമ്പർ റിയാസ് എടത്തിൽ,  പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്‌ എ.പി.യൂസുഫ് അലി, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, കോഓർഡിനേറ്റർ എ.പി.ജംഷീർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right