Trending

പിതാവിന്റെ സ്മരണാർത്ഥം മകൻ വൈറ്റ് ഗാർഡിന് അണുനശീകരണ ഉപകരണങ്ങൾ നൽകി

മടവൂർ : പിതാവിന്റെ സ്മരണാർത്ഥം  മകൻ വൈറ്റ് ഗാർഡിന് അണുനശീകരണ ഉപകരണങ്ങൾ നൽകി. കോവിഡ് രോഗികൾ വർധിക്കുകയും വീടുകളിൽ തന്നെ നിൽക്കുന്ന അവസ്ഥ യും ആയത് കൊണ്ടു മടവൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെ വീടുകളും പൊതു സ്ഥാപനങ്ങളും  അണുനശീകരണം നടത്തുന്നതിന് നേതൃത്വം നൽകിയ മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് പുല്ലാളൂർ കടുകൻ വള്ളി ബാലകൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മകൻ കെ.വി.ശാന്തകുമാർ അണു നശീകരണ ഉപകരണങ്ങൾ നൽകുകയായിരുന്നു.

കുടുംബാംഗങ്ങളിൽ നിന്ന് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ ആയ എ.പി.യൂസുഫ് അലി യും മുനീർ പുതുക്കുടിയും ഏറ്റു വാങ്ങി. പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി പി.മുഹമ്മദലി മാസ്റ്റർ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ പുല്ലാളൂർ, ഹനീഫ,  കെ.കെ.മുഹമ്മദ്‌, സി.അബ്ദുറഹിമാൻ, പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ ആയ അസ്ഹർ കൊട്ടക്കാവയൽ, അൻവർ ചക്കാലക്കൽ,  സലീം പുല്ലാളൂർ, എം.ഹസീബ് മാസ്റ്റർ, അനീസ് മടവൂർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right