Trending

കിഴക്കോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി ഉത്തരവായി

കിഴക്കോത്ത്: കൊടുവള്ളി നിയോജക മണ്ഡലത്തിലെ എളേറ്റില്‍ വട്ടോളിയില്‍ പ്രവര്‍ത്തിക്കുന്ന കിഴക്കോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതായി കാരാട്ട് റസാഖ് എം എല്‍ എ അറിയിച്ചു. ഇടുങ്ങിയ സൗകര്യങ്ങളോടെ പരിമിതമായ ജീവനക്കാരെയുമായി പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ സാധാരണക്കാരായ നിരവധി രോഗികളാണ് ദിവസേനെ എത്തുന്നത്. 

കാരാട്ട് റസാഖ് എം എല്‍ എ യുടെ ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിനെ നൂറ് ദിന കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരും ഉണ്ടാവുമെന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാവും.


കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ നിലവില്‍ രണ്ട് മണി വരെയുള്ള ഒ പി സമയം ആറ് മണി വരെയായി മാറും. കൂടാതെ അധികമായി രണ്ട് ഡോക്ടര്‍ തസ്തികകളും മൂന്ന് നഴ്‌സിംഗ് തസ്തികകളും ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നിഷ്യന്‍ തസ്തികകളും ആശുപത്രിയില്‍ വരും.

അടിസ്ഥാന സൗകര്യത്തിലും വലിയ മാറ്റങ്ങള്‍ വരും ഫാര്‍മസി സൗകര്യം, ലാബ് സൗകര്യം, മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്, ആസ്മ ക്ലിനിക്, ജീവിത ശൈലി രോഗ ക്ലിനിക് എന്നിവ എഫ് എച്ച് സി സംവിധാനത്തിന്റെ ഭാഗമായി കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ വരും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറുന്നതോടെ കുടുംബ ഡോക്ടര്‍ സങ്കല്പം കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലും യാഥാര്‍ത്ഥ്യമാക്കുമെന്നും കാരാട്ട് റസാഖ് എം എല്‍ എ അറിയിച്ചു.

Previous Post Next Post
3/TECH/col-right