Trending

അന്താരാഷ്ട്ര ഒക്യുപേഷണൽ തെറാപ്പി ദിനാചരണവും തുടർ ചികിത്സാ ക്യാമ്പും

പൂനൂർ: ഹെൽത്ത് കെയർ ഫൗണ്ടേഷൻ , കാരുണ്യതീരം  ഒക്യുപേഷണൽ തെറാപ്പി ഡിപ്പാർട്ട്മൻ്റ് എന്നിവയുടെ നേതൃത്വത്തിൽ ഒക്ടോബർ 27ന്  (ചൊവ്വ) കാരുണ്യതീരം ക്യാമ്പസിൽ  അന്താരാഷ്ട്ര ഒക്ക്യൂപ്പേഷണൽ തെറാപ്പി ദിനാചരണവും തുടർ ചികിത്സാ ക്യാമ്പും നടക്കും.

രാവിലെ 10 മണിക്ക്  കൊടുവള്ളി നിയോജ കമണ്ഡലം M.L.A  ശ്രീ. കാരാട്ട് റസാഖ് പരിപാടി ഉദഘാടനം ചെയ്യും. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി രവീന്ദ്രൻ വിശിഷ്ടാഥിതിയായി പങ്കെടുക്കും.ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ സംബന്ധിക്കും. ഒക്യുപേഷണൽ  തെറാപ്പിസ്റ് മുഹമ്മദ് ഫാസിലിന്റെ നേതൃത്വത്തിൽ  ബോധവൽക്കരണ ക്ലാസ് നടക്കും.
 

ഓട്ടിസം,ADHD, സെറിബ്രൽ പാൾസി, ഇൻ്റലക്ച്ചൽ ഡിസബിലിറ്റി, തുടങ്ങി കുട്ടികൾക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ രോഗങ്ങൾ ഉള്ളവർക്കാണ് ദിനാചരണത്തിൻ്റെ ഭാഗമായി തുടർ ചികിത്സ ഒരുക്കുന്നത്.

NB:  ചികിത്സയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ മുൻകൂട്ടി റജിസ്ട്രർ ചെയ്യുക.
+91 9946661059,8592892020
Previous Post Next Post
3/TECH/col-right