Trending

സൗജന്യമായി ഭൂമി നല്‍കിയിട്ടും പൂനൂര്‍ പുഴയില്‍ അനധികൃത കിണര്‍ നിര്‍മാണം:അനുമതി കിഴക്കോത്ത് വില്ലേജില്‍,നിര്‍മ്മാണം വാവാട് വില്ലേജില്‍

നാള്‍ക്കുനാള്‍ ഇല്ലാതാവുന്ന പൂനൂര്‍ പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ വീണ്ടും പുഴ കൈയേറ്റം. കിഴക്കോത്ത്പഞ്ചായത്തിലെ കാരക്കാട്ടിൽ - ചെമ്പ്രമല കുടിവെള്ള പദ്ധതിക്കു വേണ്ടിയാണ്കൊടുവള്ളി നഗരസഭയുടെ അനുമതിയില്ലാതെ വാവാട്‌ വില്ലേജ്‌ പരിധിയില്‍ വരുന്ന കാരക്കാട്‌ - എരഞ്ഞോണ ഭാഗത്ത്‌ പുഴയുടെ ഒഴുക്കിനെ തടസ്സുപ്പെടുത്തുന്ന വിധത്തില്‍ പുഴയില്‍ വലിയ കിണര്‍ നിര്‍മിക്കുന്നത്‌.


പ്രസ്തുത കിണര്‍ നിര്‍മാണത്തിന് കിഴക്കോത്ത്‌ വില്ലേജ്‌ പരിധിയിലുള്ള പുറംമ്പോക്കിനോട്‌ ചേര്‍ന്നുള്ള 139 സര്‍വേ നമ്പറിലുള്ള ഒരു സെന്റ്‌ സ്ഥലം പൊയില്‍ അബ്ദുറഹിമാന്‍ ഹാജി വിട്ടു നല്‍കിയിരിക്കുകയാണ്‌. എന്നാല്‍ പ്രസ്തുത ഭൂമി ഉപയോഗിക്കാതെ പുഴയി ല്‍ ഇറക്കി കിണര്‍ നിര്‍മിക്കുന്നത്‌ കടുത്ത പ്രതിഷേധത്തിന്ന്‌ ഇടയാക്കിയിരിക്കുകയാണ്‌.

പുഴയില്‍ നി ര്‍മിച്ച കിണറില്‍ നിന്ന്‌ ലഭിക്കുന്ന കുടിവെള്ളത്തില്‍ മണ്ണും ചെളിയും നിറയുന്നതിനാല്‍ ഉപയോഗശൂന്യമാകും എന്ന ആശങ്കയും ഗുണഭോക്താക്കള്‍ക്കുണ്ട്‌. നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ നഗരസഭാ സെക്രട്ടറിക്ക്‌ പരാതി നല്‍കിയതിന്റെ അടിസ്ഥാ നത്തില്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയിരിക്കുകയാണ്‌. നഗരസഭ പതിച്ച നോട്ടിസ്‌ വകവെക്കാതെ നിര്‍മാണം നിര്‍ബാധം തുടരുകയാണ്‌. 

നഗരസഭ നടത്തിയ പരിശോധനയില്‍ കിണര്‍ നിര്‍മാണം പുറമ്പോക്കും പുഴയും ഉള്‍പ്പെടുന്ന സ്ഥലമാണെന്നും പുഴയുടെ ഒഴുക്കിനെ സാരമായി ബാധിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കു ന്നുണ്ട്‌.പുഴയോട്‌ ചേര്‍ന്ന്‌ അനുയോജ്യമായ സ്ഥലം നല്‍കിയിട്ടും പുഴയിൽ തന്നെ നിര്‍മാണം നട ത്തുന്നതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്‌. പ്രകൃതി ചൂഷണമാണ്‌ എന്ന്‌ ബോധ്യമായിട്ടും അധികൃതര്‍ മൗനം പാലി ക്കുകയാണ്‌. പിന്നോക്കക്ഷേമവകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച  പതിനെട്ട്‌ ലക്ഷം രൂപ വകയിരുത്തിയാണ്‌ കാരക്കാട്ടില്‍- ചെമ്പ്രമല കുടിവെള്ള പദ്ധതിനടപ്പാക്കുന്നത്‌.

Previous Post Next Post
3/TECH/col-right