Trending

പി.പി.ഇ കിറ്റും തെർമൽ സ്കാനറും കൈമാറി

എരവന്നൂർ : മടവൂർ പഞ്ചായത്ത് കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് കൊണ്ട് എരവന്നൂർ ആശ്വാസ് സ്വയം സഹായ സംഘം പി.പി.ഇ കിറ്റുകളും തെർമൽ സ്കാനറും കൈമാറി.ഒരു വർഷത്തിലധികമായി പ്രദേശത്തെ പെൺകുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം സ്വരൂപിക്കുകയും പരസ്പരം സഹായം നൽകുകയും ചെയ്യുന്ന രക്ഷിതാക്കളുടെ കൂട്ടായ്മയാണ് ആശ്വാസ്.

 
വിവാഹ പൂർവ്വ ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരികയാണ്.മടവൂർ പഞ്ചായത്ത് പ്രസിഡന്റ് പങ്കജാക്ഷൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി.അബ്‌ദുറഹിമാൻ മാസ്റ്റർ പി.പി.ഇ.കിറ്റുകളും തെർമൽ സ്കാനറും കൈമാറി.
 
സംഘത്തിന്റെ സെക്രട്ടറി ടി. അബ്‌ദുൽ റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ടി.അബ്‌ദുസ്സലാം അദ്ധ്യക്ഷനായിരുന്നു. യു.പി അസീസ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർമാരായ പി.ശ്രീധരൻ, സിന്ധു മോഹൻ,എം.ബി.ബിന്ദു മോഹൻ എന്നിവർക്കൊപ്പം എ.സി ശംസു, ടി.വി നാസർ മാസ്റ്റർ, കെ.എം അസീസ്, പി.എം സൈനുദ്ധീൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right