Trending

എസ് വൈ എസ് നടപ്പിലാക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായി പൂനൂര്‍ സോണില്‍ മത്സ്യകൃഷിക്ക് തുടക്കമായി

എസ് വൈ എസ് നടപ്പിലാക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായി പൂനൂര്‍ സോണില്‍ മത്സ്യകൃഷിക്ക് തുടക്കമായി. എസ് വൈ എസ് സാമൂഹ്യ വിഭാഗം നടപ്പിലാക്കുന്ന പദ്ധതിയുടെ സോണ്‍ തല ഉദ്ഘാടനം സോണ്‍ സാമൂഹ്യം സെക്രട്ടറി കെ സി ഹുസ്സൈന്‍ സഖാഫി പന്നൂരിന്റെ വീട്ടില്‍ സോണ്‍ പ്രസിഡന്റ് അബ്ദുസ്സലാം മാസ്റ്റര്‍ ബുസ്താനി നിര്‍വഹിച്ചു.


 വീടിനോട് ചേര്‍ന്ന് കുളം നിര്‍മിച്ചാണ് മത്സ്യ കൃഷി നടത്തുന്നത്. പന്നൂരില്‍ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കെ സി മുഹമ്മദ് ഗുരുക്കള്‍, എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി ടി കെ മെഹബൂബ് അലി തുടങ്ങി നിരവധി വീടുകളിലാണ് പദ്ധതി പ്രകാരം മത്സ്യ കൃഷി ആരംഭിച്ചത്. 

ഉദ്ഘാടന ചടങ്ങില്‍ സോണ്‍ ജനറല്‍ സെക്രട്ടറി സ്വാദിഖ് സഖാഫി മഠത്തുംപൊയില്‍, ഫിനാന്‍സ് സെക്രട്ടറി പി സി അബ്ദുല്‍ ഹമീദ് ഹാജി, സെക്രട്ടറിമായ അഷ്റഫ് മാസ്റ്റര്‍ നെരോത്ത്, ജലീല്‍ അഹ്സനി കാന്തപുരം, യൂണിറ്റ് എസ് വൈ എസ് പ്രസിഡന്റ് വി പി സിദ്ദീഖ്, കെ സി ആഷിഖ് അലി കുതുബി, ടി കെ മെഹബൂബ് അലി, ടി കെ ബാസിത് സംബന്ധിച്ചു. 

സോണിലെ മുഴുവന്‍ യൂണിറ്റുകളിലും മത്സ്യ കൃഷി ആരംഭിച്ച് വരുമാനത്തോടൊപ്പം വിഷമില്ലാത്ത മത്സ്യത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിന്നാണ് എസ് വൈ എസ് പദ്ധതി തയ്യാറാക്കിയത്. പൂനൂര്‍ സോണ്‍ കമ്മിറ്റിക്കു കീഴില്‍ പന്നൂര്‍ ജൈവ കൃഷിയും നടത്തി വരികയാണ്.

Previous Post Next Post
3/TECH/col-right