പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻററി സ്ക്കൂളിൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബഹിരാകാശ വാരാചരണത്തിൻ്റെ ഭാഗമായി വിവിധയിനം മത്സരങ്ങളും വെബിനാറും സംഘടിപ്പിച്ചു.
പി ടി സിറാജുദ്ദീൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച വെബിനാർ പ്രധാനാധ്യാപകൻ ടി എം മജീദ് ഉദ്ഘാടനം ചെയ്തു. യു എൽ സ്പേസ് ക്ലബ് കോഓഡിനേറ്റർ കെ വരുൺ ക്ലാസ്സിന് നേതൃത്വം നൽകി.
പി ടി എ പ്രസിഡന്റ് എൻ അജിത് കുമാർ, ഇ വി അബ്ബാസ്, എ പി ജാഫർ
സാദിക്ക്, എ വി മുഹമ്മദ്, കെ. അബ്ദുൾ ലത്തീഫ്, ഡോ. സി.പി ബിന്ദു, സജിന പി, കെ മുബീന, സിനി ഐസക്ക്, അരുന്ധതി കെ നിജിൽ എന്നിവർ ആശംസകൾ നേർന്നു. ടി പി അഭിരാം സ്വാഗതവും പി ടി ഫാത്തിമ നൗറിൻ നന്ദിയും പറഞ്ഞു.
Tags:
EDUCATION