Trending

ഭരണകൂട ഭീകരതക്കെതിരെ ബ്ലാക്ക് മാർച്ച് നടത്തി

എളേറ്റിൽ: വർത്തമാന ഇന്ത്യയിൽ വർദ്ധിച്ച് വരുന്ന മോദി - യോഗി ഭരണകൂട ഭീകരതക്കെതിരെ കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് ചളിക്കോട് നിന്ന് എളേറ്റിൽ വട്ടോളിയിലേക്ക് നടത്തിയ ബ്ലാക്ക് മാർച്ച്  ജില്ലാ പഞ്ചായത്ത് മെമ്പർ  എം.എ.ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ പറക്കുന്ന് അദ്ധ്യക്ഷനായി.

 
യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ എം.പി.ഉസയിൻ മാസ്റ്റർ, കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജാഫർ സാദിഖ്, കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ മുജീബ് ചളിക്കോട്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ എം.കെ.സി  അബ്ദുറഹിമാൻ, ഫസൽ മാസ്റ്റർ അവിലോറ, റസാഖ് മലയിൽ, ജാഫർ, മുഹമ്മദ് അലി, കെ.കെ.നാസർ ഹാജി, കെ.കെ. യൂസുഫ്, മിസ്ഹബ് കൈവേലിക്കടവ്, റിയാസ് വഴിക്കടവ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right