Trending

കൈകോർക്കാം - ജീവനുകൾക്കായി: വേറിട്ട മുദ്രാവാക്യവുമായി DYFl .

കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന വിധം ആംബുലൻസ് ഒരുക്കുന്നതിനു വേണ്ടി 100 രൂപ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് DYFI താമരശ്ശേരി ബ്ലോക് കമ്മറ്റി.

ഏതൊരാൾക്കും ഭാഗവാക്കാവാൻ സാധിക്കുന്ന വിധത്തിൽ 100 രൂപ വീതം സോഷ്യൽ മീഡിയവഴിയും സംഘടനാ സംവിധാനവും ഉപയോഗിച്ച് ശേഖരിച്ചാണ് മാതൃകാപരമായ ഈ പ്രവർത്തനം DYFI സംഘടിപ്പിക്കുന്നത്.കോവിഡ് കാലത്ത് ഇത്തരം മാതൃകപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത് DYF1 താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയാണ്.
 
100 രൂപ ചലഞ്ചിന്റെ ഉദ്ഘാടനം കൊടുവള്ളിയിൽ നിർവ്വഹിച്ചു.DYFI ബ്ലോക്ക്‌ സെക്രട്ടറി ടി. മഹറൂഫ്, പ്രസിഡന്റ്‌ വി. ലിജു, ട്രഷറർ സന്ദീവ് മാടത്തിൽ, ബ്ലോക്ക്‌ കമ്മിറ്റി അംഗം മുഹമ്മദ്‌ സിനാൻ എന്നിവർ സന്നിഹിതരായിരുന്നു.
 
 
ഒക്ടോബർ 20 വരെയാണ്  ചലഞ്ച് സംഘടിപ്പിക്കുന്നത്.മുഴുവൻ ബഹുജനങ്ങളും ഈ സദുധ്യമത്തിന്റെ ഭാഗമാവണമെന്ന് അഭ്യർത്ഥിക്കുന്നു.
Previous Post Next Post
3/TECH/col-right