Trending

മടവൂർ എ യു പി സ്കൂൾ ബഹിരാകാശ ശില്പശാല സംഘടിപ്പിച്ചു

മടവൂർ എ യു പി സ്കൂൾ ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഐ എസ് ആർ ഒ യുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടിശാസ്ത്രജ്ഞൻ മാർക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു. ഐഎസ്ആർഒ പോളിമർ സ്പെഷ്യൽ കെമിക്കൽ ഡിവിഷൻ ശാസ്ത്രജ്ഞൻ ഡോ: റോഷിദ് റോഷൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
 

ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുന്ന വാരമാണ് ലോക ബഹിരാകാശവാരം. എല്ലാ വര്‍ഷവും ഒക്ടോബര്‍ നാലുമുതല്‍ 10 വരെയാണ് ഈ ആഘോഷം നടക്കുന്നത്. ഭൂമിക്ക് വെളിയിലേക്കു പറക്കാനുള്ള മനുഷ്യ ത്വരയുടെ ആദ്യ അടയാളമായ സ്ഫുട്നിക്-1 ന്റെ വിക്ഷേപണദിവസമായ ഒക്ടോബര്‍ 4ഉം (1957 ഒക്ടോബര്‍ 4) ബഹിരാകാശം ആരുടെയും കുത്തകാവകാശമല്ലെന്നു പ്രഖ്യാപിക്കപ്പെട്ട ഒക്ടോബര്‍ 10ഉം (1967 ഒക്ടോബര്‍ 10) ശാസ്ത്രലോകത്തിന് സ്മരണീയമായതുകൊണ്ടാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ നാലുമുതല്‍ 10 വരെ ലോക ബഹിരാകാശവാരമായി ആഘോഷിക്കുന്നത്.

വാര്‍ത്താവിനിമയരംഗത്തും ഗതിനിര്‍ണയത്തിലും ആധുനിക വൈദ്യശാസ്ത്രത്തിലുമെല്ലാം നമുക്ക് ലഭ്യമായ പുരോഗതി ബഹിരാകാശ ഗവേഷണങ്ങള്‍വഴിയാണ്. 
ഇതിനെല്ലാം പുറമെ എന്താണ് പ്രപഞ്ചമെന്നും നാം എങ്ങനെ പ്രപഞ്ചത്തിന്റെ ആരുമറിയാത്ത ഇടത്തില്‍ നിന്നുകൊണ്ട് ഈ മഹാപ്രഞ്ചമൊന്നാകെ നിരീക്ഷിക്കുന്നതും ബഹിരാകാശ പര്യവേക്ഷണങ്ങളിലൂടെയാണെന്ന കാര്യം റോഷിദ് റോഷൻ പറഞ്ഞു.

 മടവൂർ എ യു പി  സ്ക്കൂൾ പ്രധാന അധ്യാപകൻ എം അബ്ദുൽ അസീസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷകീല ടീച്ചർ ,ഹാഫിറ ,നൗഷാദ് എം.കെ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
Previous Post Next Post
3/TECH/col-right