Trending

ഹത്രാസ് പെണ്‍കുട്ടിയുടെ നീതിക്കായി മുസ്‌ലിം ലീഗ് പ്രക്ഷോഭം

താമരശ്ശേരി:ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി  അഞ്ചിടങ്ങളില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

ചുങ്കത്ത് നടന്ന പരിപാടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സൈനുന്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷംസീര്‍ എടവലം അധ്യക്ഷത വഹിച്ചു. റഫീക്ക് കൂടത്തായി, റഹീം എടക്കണ്ടി, കമ്മുക്കുട്ടി സംസാരിച്ചു.
 
കോരങ്ങാട് നടന്ന പ്രതിഷേധ പരിപാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.എസ്. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ.പി. സമദ് അധ്യക്ഷത വഹിച്ചു. എ.പി. മുഹമ്മദലി, സക്കീര്‍ ഹുസ്സയിന്‍, റിയാസ് വി.പി. സംസാരിച്ചു.
 
കാരാടിയില്‍ നടന്ന പരിപാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി പി.പി. ഹാഫിസ് റഹിമാന്‍ ഉദ്ഘാടനം ചെയ്തു. എം. സുല്‍ഫീക്കര്‍ അധ്യക്ഷത വഹിച്ചു. മജീദ് അരീക്കന്‍, ലത്തീഫ്, ഹാരിസ്, സുഫൈദ് കുന്നിക്കല്‍ സംസാരിച്ചു.
 
പരപ്പന്‍പൊയിലില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് എ.പി. മൂസ ഉദ്ഘാടനം ചെയ്തു. എം.പി. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.സി. ഷാജഹാന്‍, എം.ടി. അയ്യൂബ് ഖാന്‍, ഹംസ മാസ്റ്റര്‍, തച്ചറക്കല്‍ മുഹമ്മദ്, പി.പി.സി. അബ്ദുള്ള സംസാരിച്ചു. 
 
തച്ചംപൊയിലില്‍ നടന്ന പരിപാടി വാര്‍ഡ് (18)മെമ്പര്‍ എന്‍.പി. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി. റസ്സാഖ് മാസ്റ്റര്‍, സി.പി. അബ്ദുല്‍ ഖാദര്‍, എ.കെ. ലത്തീഫ്, പി. അബ്ദുല്‍ ബാരി, പി. അബ്ദുല്ലത്തീഫ് മാസ്റ്റര്‍, എം.കെ. റഷീദ്, ഒ.പി. ഗഫൂര്‍, എന്‍.പി. ഇബ്രാഹിം മാസ്റ്റര്‍ സംസാരിച്ചു.
Previous Post Next Post
3/TECH/col-right