Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധ രൂക്ഷം: 33 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

Report: Elettil Online - OMAK Media Team

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ ഇന്നലെ എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 85 പേർക്ക് നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ കിഴക്കോത്ത് പഞ്ചായത്തിലെ 26 പേർക്കും, നരിക്കുനി,ഉണ്ണികുളം,മടവൂർ പഞ്ചായത്തുകളിലെ ഓരോ ആൾക്ക് വീതവും കോവിഡ്  പോസിറ്റീവ് സ്ഥിരീകരിച്ചു.
 

ഇത് കൂടാതെ കൊടുവള്ളിയിൽ വെച്ച് നടത്തിയ പരിശോധനയിൽ കിഴക്കോത്ത് സ്വദേശികളായ  5 പേർക്കും,കോക്കല്ലൂരിൽ വെച്ചു നടത്തിയ പരിശോധനയിൽ 1 കിഴക്കോത്ത് സ്വദേശിക്കും, KMCT ഹോസ്പിറ്റലിൽ വെച്ച്കോ നടത്തിയ പരിശോധനയിൽ 1 കിഴക്കോത്ത് സ്വദേശിക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ ഇന്നലെ കിഴക്കോത്ത് പഞ്ചായത്തിൽ 33 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

വാർഡ് 5 (ആവിലോറ) ലെ ഒരു കുടുംബത്തിലെ 4 (75വയസ്സുള്ള പുരുഷൻ,68 വയസ്സുള്ള സ്ത്രീ, 6 വയസ്സുള്ള പെൺകുട്ടി, 10 മാസം പ്രായമുള്ള ആൺകുട്ടി.), 36 വയസ്സുള്ള 1 പുരുഷൻ, വാർഡ് 6 (ആവിലോറ സെന്റർ) ലെ ഒരു കുടുംബത്തിലെ 5 (52,27  വയസ്സുള്ള പുരുഷന്മാർ, 19 വയസ്സുള്ള സ്ത്രീ,11,6 വയസ്സുള്ള ആൺകുട്ടികൾ.), വാർഡ് 7 (പറക്കുന്ന്) ലെ ഒരു കുടുംബത്തിലെ 5 (60വയസ്സുള്ള പുരുഷൻ,85,37,17,15 വയസ്സുള്ള സ്ത്രീകൾ), വാർഡ് 8 (പൂവൻതൊടുക)  ലെ ഒരു കുടുംബത്തിലെ 2 (30 വയസുള്ള സ്ത്രീ, 10 മാസം പ്രായമുള്ള ആൺകുട്ടി), വാർഡ് 9 (കിഴക്കോത്ത് ഈസ്റ്റ്‌) ലെ 2 പേർ (52 വയസ്സുള്ള സ്ത്രീ,62 വയസ്സുള്ള പുരുഷൻ) , വാർഡ് 10 (കിഴക്കോത്ത്) ലെ ഒരു കുടുംബത്തിലെ 6 (50 വയസ്സുള്ള പുരുഷൻ,72,38 വയസ്സുള്ള സ്ത്രീകൾ, 16,12,5 വയസ്സുള്ള ആൺകുട്ടികൾ, മറ്റൊരു കുടുംബത്തിലെ 4 (55 വയസ്സുള്ള പുരുഷൻ, 45,43,30 വയസ്സുള്ള സ്ത്രീകൾ.), വാർഡ് 12 (കാവിലുമ്മാരം) ലെ 54 വയസ്സുള്ള 1 പുരുഷൻ, വാർഡ് 13 (മറിവീട്ടിൽതാഴം) ലെ ഒരു കുടുംബത്തിലെ 2 (24 വയസ്സുള്ള സ്ത്രീ, 2 വയസ്സുള്ള പെൺകുട്ടി.), വാർഡ് 16 (ഒഴലക്കുന്ന്) ലെ 25 വയസ്സുള്ള 1 സ്ത്രീ എന്നിവർക്കാണ് ഇന്നലെ പോസിറ്റീവ് സ്ഥിരീകരിച്ചത്.
 
ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 139 ആയി. 47 പേർ രോഗമുക്തി നേടി. 92 പേർ നിലവിൽ ചികിത്സയിലാണ്.
 
സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുന്നതിനാൽ  പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായും, അനാവശ്യമായി ജനങ്ങൾ  പുറത്തിറങ്ങരുതെന്നും,കോവിഡ് സുരക്ഷാമാന ദണ്ഡങ്ങൾ നിർബന്ധമായി  പാലിക്കണമെന്നും, ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന മായി നിയമ നടപടികൾ സ്വീകരിക്കുമെന്നും, നിരീക്ഷത്തിനായി പ്രത്യേക സ്‌ക്വാഡുകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും  കിഴക്കോത്ത് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എൻ.സി.ഉസ്സയിൻ മാസ്റ്ററും,കൊടുവള്ളി പോലീസും അറിയിച്ചു.

എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനക്ക് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്‌തീൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബഷീർ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right