Trending

കെ.എം.സി.സി. ധനസഹായം കൈമാറി

സൗദി അറേബ്യയിൽ വെച്ച് മരണപ്പെട്ട കോർമത്ത് ഇഖ്ബാലിന് സൗദി കെ എം സി സി നഷണൽ കമ്മറ്റി സുരക്ഷ സ്കീമിൽ നിന്നുള്ള ആറു ലക്ഷം രൂപയുടെ ധനസഹായം  ഉനൈസ കെ എം സി സി ജോ: സെക്രട്ടി സാലിം എളേറ്റിലിന്റെ സാനിധ്യത്തിൽ പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഇഖ്ബാലിൻ്റെ കുടുംബത്തിന് കൈമാറി. 

സൗദി അറ്യബയിലെ ഉനൈസയിൽ ഹോട്ടൽ ജീവനക്കാരനായ ഇഖ്ബാൽ ദേഹാസ്ത്വത്തെ തുടർന്ന് സൗദിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ചടങ്ങിൽ പൊന്നാനി മണ്ഡലം സീനിയർ വൈസ് പ്രസിഡൻ്റ് അഡ്വ: വി ഐ എം അഷറഫ് , ഇബ്രാഹിം കുട്ടി മാസ്റ്റർ , പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് അഷറഫ് ആലുങ്ങൽ സെക്രട്ടറി സുബൈർ കൊട്ടിലുങ്ങൽ, മേഘല പ്രസിഡൻ്റ് മജീദ് കല്ലുങ്ങൽ, സെക്രട്ടറി കെ എം നൂറുദ്ധീൻ, ട്രഷറർ ഖാദർ എടശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആസീസ് കൊടിക്കുത്തി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബു സി എം, വനിതാ ലീഗ് നേതാവ് കദീജ മുത്തേടത്ത്കെ എം സി സി നേതാക്കളായ ഈസുദ്ധീൻ പാലപ്പെട്ടി,കുഞ്ഞി മുഹമ്മദ് കല്ലുങ്ങൽ,റാഫി അണ്ടത്തോട്,ഗഫൂർ കളത്തിങ്കൽ യൂത്ത് ലീഗ് പ്രതിനിധികളും ഇഖ്ബാലിൻ്റെ സുഹൃത്തുക്കളും പങ്കെടുത്തു

Previous Post Next Post
3/TECH/col-right