പൂനൂർ: പൂനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റിവർ ഷോർ ഹോസ്പിറ്റൽ സോഷ്യൽ എംപവർമെന്റ് പദ്ധതിയുടെ ഭാഗമായി പരിസരത്തുള്ള 50 സാന്ത്വന കേന്ദ്രങ്ങൾക്ക് സാന്ത്വനം ഉപകരണങ്ങൾ സൗജന്യമായി നൽകി. വിതരണ ഉദ്ഘാടനം ഡോക്ടർ എ പി അബ്ദുൽ ഹകീം അസ്ഹരി നിർവഹിച്ചു. ഹോസ്പിറ്റലിൽ ചെയർമാൻ മുഹമ്മദ് അലി മുണ്ടോടൻ അധ്യക്ഷത വഹിച്ചു.
താമരശ്ശേരി, പൂനൂർ തൂണുകളിലെ 50 സാന്ത്വന കേന്ദ്രങ്ങൾക്കും 100 പ്രാദേശിക യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 500 പേർക്ക് മെഡിക്കൽ കാർഡും ഈ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നുണ്ട്. അതോടൊപ്പം സാന്ത്വന കേന്ദ്രം കോഡിനേറ്റർമാർ ക്ക് പ്രത്യേക ഹെൽത്ത് കാർഡ് വിതരണവും നിർവഹിച്ചു. എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി പി വി അഹ്മദ് കബീർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
നാസർ സഖാഫി പൂനൂർ, അബ്ദുസ്സലാം മാസ്റ്റർ സാബിത് അബ്ദുള്ള സഖാഫി, സാദിക്ക് സഖാഫി, ജലീൽ അഹ്സനി കാന്തപുരം, ഹനീഫ മാസ്റ്റർ കൊരങ്ങാഡ് പ്രസംഗിച്ചു.സഫ് വാൻ സ്വാഗതവും മുഹമ്മദ് ബിലാൽ നന്ദിയും പറഞ്ഞു.
Tags:
POONOOR