എളേറ്റിൽ: വിവാദ കാർഷിക ബില്ലുകൾ പിൻ വലിക്കണം എന്നാവശ്യപ്പെട്ട് എസ് എസ് എഫ് എളേറ്റിൽ സെക്ടർ കമ്മിറ്റിക്ക് കീഴിൽ എളേറ്റിൽ ചെറുകരത്തായം കൃഷിയിടത്തിൽ പ്രതിഷേധ വലയം തീർത്തു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബില്ലുകൾ കാര്‍ഷിക മേഖലയുടെ നട്ടല്ലൊടിക്കാനും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാനും ആണെന്നും ഇത് അനുവദിക്കാനാകില്ലെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ സമരം ഉയര്‍ന്നു വരണം.
കർഷക പ്രശ്നങ്ങൾ ഉന്നയിച്ച് മുദ്രാവാക്യങ്ങൾ ഉയർത്തി നടന്ന കർഷക ഐക്യദാർഢ്യ പ്രതിഷേധ വലയത്തിന് സെക്ടർ പ്രെസിഡന്റ് അബ്ദുൽ ഖയ്യൂം സഖാഫി, ജനറൽ സെക്രട്ടറി അജീർ ചളിക്കോട്, ഫാരിസ് പാലക്കൽ, മഹ്‌റൂഫ് ഒഴലക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS