Trending

താമരശ്ശേരി ചുരവും പരിസരവും അണു വിമുക്തമാക്കി

കോഴിക്കോട് ജില്ലയിൽ കോവിഡ് 19 ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ താമരശ്ശേരി പോലീസിൻ്റെയും വൈറ്റ് ഗാർഡ് പുതുപ്പാടിയുടെയും പൂനൂർ ക്രെയിൻ സർവീസിന്റെയും  സഹകരണത്തോടെ ചുരം സംരക്ഷണ സമിതി പ്രവർത്തകർ  ചുരം വ്യൂ പോയൻ്റ് പരിസരത്ത് ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുകയും,ലക്കിടി പോലീസ് ഔട്ട് പോസ്റ്റ്,  വ്യു പോയൻറ് പരിസരം, 4 വളവ്  പരിസരം എന്നിവ അണുവിമുക്തമാക്കി.

പരിപാടിയുടെ ഉത്ഘാടനം താമരശ്ശേരി ട്രാഫിക്ക് S I സുരേന്ദ്രൻ നിർവഹിച്ചു. സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, സെക്രട്ടറി സുകുമാരൻ.പി.കെ,ഖജാൻജി താജുദീൻ.വി.കെ, വൈറ്റ് ഗാർഡ് പുതുപ്പാടി പഞ്ചായത്ത് ക്യാപ്പ്റ്റൻ കോയ, അബ്ദു, ചുരം സംരക്ഷണ സമിതി പ്രവർത്തകരും വൈറ്റ് ഗാർഡ് പ്രവർത്തകരും പൂനൂർ ക്രെയിൻ സർവീസ് പ്രതിനിധികളും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right