മടവൂർ: കഴിഞ്ഞ അക്കാദമിക വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മടവൂർ സർവ്വീസ് സഹകരണ ബേങ്ക് അനുമോദിച്ചു. ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.
ബേങ്ക് പ്രസിഡൻറ് കെ.അബ്ദുൽ അസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി ഹസീന ടീച്ചർ, ബേങ്ക് ഡയറക്ടർമാരായ യു.പി അബ്ദുൽ അസീസ് മാസ്റ്റർ, യൂസുഫ് പുല്ലാളൂർ, നജ്മുന്നിസ മില്ലത്ത്, ഹഫ്സത്ത് പുല്ലാളൂർ ആശംസകൾ നേർന്നു.
ഹനീഫ ആരാമ്പ്രം സ്വാഗതവും ബേങ്ക് സെക്രട്ടറി ടി.കെ ഫൈസൽ നന്ദിയും പറഞ്ഞു
Tags:
MADAVOOR