Trending

ജനരോഷത്തിനു മുമ്പിൽ മോഡിക്ക് മുട്ടുമടക്കേണ്ടി വരും:നജീബ് കാന്തപുരം

നരിക്കുനി: രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയെ കുത്തകകൾക്ക് തീറെഴതി കൊടുക്കുന്ന നരേന്ദ്ര മോദിയുടെ നയം കർഷകരോഷത്തിനാൽ പിൻവലിക്കേണ്ടി വരുമെന്ന് നജീബ് കാന്തപുരം അഭിപ്രായപ്പെട്ടു .കേന്ദ്ര ഗവർമെന്റിന്റെ കർഷക വിരുദ്ധ സമീപനത്തിനെതിരെ  കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി മടവൂർ മുക്കിൽ സംഘടിപ്പിച്ച 'പാടത്ത് മോദി യുടെ കോലം നാട്ടൽ' പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ജനാതിപത്യവിശ്വാസികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ പരിപാടിയിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സി.കെ റസാഖ് കൈവേലിമുക്ക് അദ്ധ്യക്ഷനായി.
 
റഷീദ് മാസ്റ്റർ.ടി.മൊയ്തീൻകോയ, ജാഫർ നരിക്കുനി, മുജീബ് ചളിക്കോട്, സൈനുദ്ധീൻ കൊളത്തക്കര,അർഷദ് കിഴക്കോത്ത്, മുനീർ മടവൂർമുക്ക്,പി.ഹമീദ്മുനീർപുതുക്കുടി,അനീസ്  മടവൂർ, എ.പി.യൂസുഫ് അലി, ഷാഫി, അൻവർ ചക്കാലക്കൽ, എം.കെ.സി അബ്ദുറഹിമാൻ, ഷമീർ പറക്കുന്ന്തുടങ്ങിയവർ സംബന്ധിച്ചു.
 
മണ്ഡലം ജനറൽ സെക്രട്ടറി എം നസീഫ് സ്വാഗതവും ട്രഷറർ ഒ.കെ.ഇസ്മഈൽ നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right