Trending

തകർന്ന റോഡ്, നാട്ടുകാർക്ക് ദുരിതമാകുന്നു

എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ നാലാം വാർഡിലെ തകർന്ന മാട്ടുലായ് - പെമ്പ്രമല  റോഡ് നാട്ടുകാർക്ക് ദുരിതമാകുന്നു. എളേറ്റിൽ - പരപ്പൻപൊയിൽ റോഡിൽ ചേരുന്ന പ്രദേശത്തെ ചെങ്കുത്തായ ഭാഗത്ത് നിന്ന് കനത്ത മഴയിൽ ഒലിച്ച് വന്ന ഉരുളൻ കല്ല് കാൽനടയാത്രക്കാർ പോലും പ്രയാസപ്പെടുകയാണ്.

 
മെയിൻ റോഡിലേക്ക് മണ്ണും കല്ലുകളും വന്ന് നിറയുന്നത് മറ്റ് വാഹനങ്ങൾക്കും പ്രയാസമായിരിക്കുകയാണ്. റോഡ് ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Previous Post Next Post
3/TECH/col-right