Trending

കർഷക വിരുദ്ധ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.

എളേറ്റിൽ : രാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ കിഴക്കോത്ത് പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം ചളിക്കോട് അങ്ങാടിയിൽ കർഷക ബിൽ കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്‌റ്റർ ഉദ്ഘാടനം ചെയ്തു. എൻ സി മുഹമ്മദ് അദ്ധ്യക്ഷനായി.
 
കർഷക വിരുദ്ധ ബില്ലിനെതിരെ എളേറ്റിൽ വട്ടോളി അങ്ങാടിയിൽ നടത്തിയ പ്രതിഷേധം 
സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുറഹിമാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി , വി കെ കുഞ്ഞായിൻ കുട്ടി മാസ്റ്റർ, പി കെ മൊയ്തീൻ ഹാജി, കെ കെ ജബ്ബാർ മാസ്റ്റർ, എം കെ സി അബ്ദുറഹിമാൻ , കെ കെ അബ്ദുനാസർ , കെ കെ സലാം മാസ്റ്റർ, എം പി ഉസ്സയിൻ മാസ്റ്റർ, കെ പി മുഹമ്മദ് കുട്ടി ഹാജി,എം മൊയ്തീൻ കുഞ്ഞി, റസാഖ് മലയിൽ തുടങ്ങിയവർ പങ്കെടുത്തു. 
 
 പി. ഡി സൈദ് മാസ്റ്റർ സ്വാഗതവും,മൂത്താട്ട് മുഹമ്മദ് നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right