Trending

സി.ഇ.ഒ പ്രതിഷേധ ധർണ്ണ 29 ന് താമരശ്ശേരിയിൽ

താമരശ്ശേരി : സഹകരണ മേഖലയിലെ ജീവനക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ( സി.ഇ.ഒ ) പ്രത്യക്ഷ സമര പരിപാടിക്കൊരുങ്ങുന്നു.ജീവനക്കാരെ ബാധിക്കുന്ന 1:4 വ്യവസ്ഥയിൽ അനിവാര്യമായ മാറ്റം വരുത്തുക.സർവ്വീസ് സഹകരണ ബേങ്കുകൾക്ക്  നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന് അനുസൃതമായി അവധി ക്രമീകരിക്കുക.ശമ്പള പരിഷ്കരണം നടപ്പിലാക്കുക.ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക.സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന്റെ ഇൻസന്റീവ് കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
 

നേരത്തെ സി.ഇ.ഒ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ഈ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്കിയിരുന്നു..പ്രത്യക്ഷ സമര പരിപാടി എന്ന നിലയിലാണ് 29 ന് പ്രതിഷേധ ധർണ്ണകൾ സംഘടിപ്പിക്കുന്നത്‌.
 
താമരശ്ശേരി ഗാന്ധി പാർക്കിൽ 29 തിനു എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണികുളം ധർണ്ണ ഉത്ഘാടനം ചെയ്യുമെന്ന് സി.ഇ.ഒ ജില്ലാ ഭാരവാഹി ഇഖ്ബൽ കത്തറമ്മൽ, താലൂക് ഭാരവാഹി അസീസ് കിഴക്കോത് എന്നിവർ അറിയിച്ചു.
Previous Post Next Post
3/TECH/col-right