Trending

പാലിയേറ്റീവ് സെന്ററിനു ഫണ്ട് നൽകി.

എളേറ്റിൽ:തച്ചംപൊയിൽ ശിഹാബ് തങ്ങൾ പാലിയേറ്റീവ് സെന്ററിനു വാഹനം വാങ്ങുന്നതിനുള്ള ഫണ്ടിലേക്ക് വിവാഹ വേദിയിൽ വെച്ച്സാമ്പത്തിക സഹായം നൽകി. ചളിക്കോട് പുളിയുള്ളതിൽ അബ്ദുൽ നാസറിന്റെ മകൾ ആയിശ സഫയും കുന്ദമംഗലം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് മൂസ മൗലവിയുടെ മകൻ സാബിത്തും തമ്മിലുള്ള നിക്കാഹിനോട് അനുബന്ധിച്ചാണ് സംഭാവന നൽകിയത്. 

 
സി.പി അബ്ദുൽ ഖാദറിന്റെ ചെറുമകൾ ആയിശ മർവയിയിൽ  നിന്ന്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫണ്ട്  ഏറ്റുവാങ്ങി.ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ, കൊടുവള്ളി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് വി.എം ഉമ്മർ മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി  പി.കെ.ഫിറോസ്, സീനിയർ വൈ. പ്രസിഡൻറ് നജീബ് കാന്തപുരം. മൂസ മൗലവി, കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.കെ കുഞ്ഞായിൻ മാസ്റ്റർ, എ.ടി.ബഷീർ മണ്ഡലം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ മുജീബ് ചളിക്കോട്, പി.ഹസൻ, പി.കെ.അബൂബക്കർ ,കെ അഹമ്മദ്, കെ.ജമാൽ, കെ.ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.


Previous Post Next Post
3/TECH/col-right