Trending

പൂനൂർ പുഴയുടെ തീരത്ത് അനധികൃതമായി മണ്ണിട്ടുനികത്തുന്നു.

പൂനൂർ:കുണ്ടത്തിൽ പൂനൂർ പുഴയുടെ തീരത്ത് അനധികൃതമായി മണ്ണിട്ടുനികത്തുന്നു.പുഴയുടെ ആവാസവ്യവസ്ഥയെ ഗൗരവമായ രീതിയിൽ ബാധിക്കുന്ന രീതിയിലാണ് രാത്രിയുടെ മറവിൽ കോറിവെയ്സ്റ്റ് ഉപയോഗിച്ച് നികത്തുന്നത്.എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് രാത്രിയുടെ മറവിൽ ഈ പ്രവർത്തി തുടരുന്നത്.

 
അശാസ്ത്രീയമായ രീതിയിൽ മണ്ണിട്ടു നികത്തുന്നത് പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്ന വീട്ടുകാർക്ക് ഭീഷണിയായി മാറുകയാണ്.മഴക്കാലത്ത് സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറാൻ ഈ അനധികൃത മണ്ണിട്ടുനികത്തൽ കാരണമാവുകയാണ്.

ഒരു കാരണവശാലും ഈ അനധികത മണ്ണിട്ടുനികത്തൽ അനുവദിക്കാൻ കഴിയില്ല.പ്രദേശവാസികൾ പ്രക്ഷോപത്തിന് ഒരുങ്ങുകയാണ്.ഇപ്പോൾ കോറിവേയ്സ്റ്റ് ഉപയോഗിച്ച് നികത്തിയത് എത്രയും പെട്ടെന്ന് എടുത്ത് ഒഴിവാക്കിയില്ലങ്കിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോവാനാണ് പ്രദേശവാസികളുടെ തീരുമാനം.
Previous Post Next Post
3/TECH/col-right