താമരശ്ശേരി :"അന്നദാനം മഹാദാനം"എന്ന വാക്കിനെ പൂർണ്ണമനസ്സോടെ പ്രാവർത്തികമാക്കിയ താമരശ്ശേരി 'ശ്രീഹരി' ഹോട്ടലുടമ ശ്രീധരേട്ടനെ ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ ആദരിച്ചു. മുപ്പത്തിയഞ്ച് വർഷത്തോളമായി താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലും മറ്റും വിശേഷ ദിസങ്ങളിലും ഹർത്താൽ പോലെ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്തും ഭക്ഷണം സൗജന്യമായി വിതരണം ചെയുകയാണ് ശ്രീധരേട്ടന്‍.KHRA ഓഫീസിൽ നടന്ന ചടങ്ങിൽ യുണിറ്റ് പ്രസിഡന്റ് നവാസ് മേപ്പാട്ട് മൊമെന്റോ നൽകി ശ്രീധരേട്ടനെ ആദരിച്ചു.
മേഖല വർക്കിങ് പ്രസിഡന്റ് അബൂബക്കർ ഹാജി (ഷൈൻ)ഉത്ഘാടനംചെയ്ത ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് നവാസ് മേപ്പാട്ട് അദ്ധ്യക്ഷം വഹിച്ചു. മേഖല സെക്രട്ടറി വിജയൻ കൂടരഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. യുണിറ്റ് സെക്രട്ടറി ജംഷിദ് മലബാർ സ്വാഗതം പറഞ്ഞു.
ജില്ല വൈസ് പ്രസിഡന്റ് അശോകൻകൂടരഞ്ഞി,സുലൈമാൻ (പാരഡൈസ്) യുണിറ്റ് ട്രഷറർ രതീഷ് കുമാർ, മുഹമ്മദലി (റിലാക്സ്), സുഭാഷ്(കിച്ചാസ്) ജലീൽ (പെട്ര), റഹീം(ഹോംമൈഡ്) മുഹമ്മദ്(ഓലയിൽ )ലത്തീഫ് (ന്യൂ ഫോം )അടക്കമുള്ള നേതാക്കന്മാർ ആശംസകളറിയിച്ചു
Tags:
THAMARASSERY