താമരശ്ശേരി: ബഫർസോൺ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഡി.എഫ്. ഓ. യെ കരിങ്കൊടി കാണിച്ച യു.ഡി.എഫ്. നേതാക്കൾക്ക് ജാമ്യം ലഭിച്ചു.
അഡ്വ.ബിജു കണ്ണന്തറ, അഷ്റഫ് കോരങ്ങാട്,ഫസൽ കാരാട്ട്,
നിയാസ് ഇല്ലിപ്പറമ്പിൽ,ജാസിൽ പുതുപ്പാടി, ബേബി തോമസ് എന്നിവരെ ഇന്നലെ പുലർച്ചെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സമര ഭടൻമാരെ സൈനുൽ ആബിദീൻ തങ്ങളുടെ നേതൃത്വത്തിൽ യു.ഡി.ഫ് നേതാക്കൾ ഹരാർപ്പണം നടത്തുകയും ,നിരവധി പ്രവർത്തകർ അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
Tags:
THAMARASSERY