Trending

എസ്.വൈ.എസ്. പാതയോര സമരം ഇന്ന്

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരേ എസ്.വൈ.എസ്. ഇന്ന് (ശനിയാഴ്ച) പാതയോര സമരം നടത്തുമെന്ന് സെക്രട്ടറി എസ്. ശറഫുദ്ദീൻ , കൺവീനർ അബൂബക്കർ പടിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.


കോഴിക്കോട് - മലപ്പുറം ദേശീയ പാതയിലെ എല്ലാ ടൗണിലും ഇരുപതു പേർ വീതം സമരം നടത്തും. മുതലക്കുളത്ത് സംസ്ഥാനപ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ സഖാഫിയും മലപ്പുറം കുന്നുമ്മലിൽ ജനറൽ സെക്രട്ടറി മജീദ് കക്കാടും സമരത്തിൽ ആദ്യകണ്ണികളാവും. വൈകുന്നേരം അഞ്ചിന് സമരം ആരംഭിക്കും
Previous Post Next Post
3/TECH/col-right