Trending

ട്രില്ലർ ഉരുട്ടി പ്രതിഷേധം

നരിക്കുനി :കർഷകരെ ദ്രോഹിക്കുകയും ഇടനിലക്കാർക്കു  കർഷകരെ കൊള്ളയടിക്കുന്നതിന്  അവസരം നൽകുകയും ചെയ്യുന്ന കേന്ദ്ര ഗവണ്മെന്റിന്റെ കർഷക ബില്ലിനെതിരെ നരിക്കുനി പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ട്രില്ലർ ഉരുട്ടൽ പ്രതിഷേധം' സംഘടിപ്പിച്ചു. 

 പഞ്ചായത്ത്‌ യു. ഡി എഫ് കൺവീനർ സി.കെ സലീം ഉദ്ഘാടനം ചെയ്തു. നരിക്കുനി പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ ജൗഹർ പി.വി അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ വി.കെ റഷീദ് മാസ്റ്റർ,നരിക്കുനി പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഭാരവാഹികളായ ഹുസൈൻ മാന്തോട്ടം, ടി സലാം മാസ്റ്റർ, നിയോജക മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ്‌ ജാഫർ അരീക്കൽ,ജില്ലാ പ്രവർത്തക സമിതി അംഗം ബഷീർ മണ്ടയാട്ട്,മുസ്‌തഫ.വി, പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷാഫി ബി.സി, ഭാരവാഹികളായ മുനീർ.കെ,കെ.ഒ മജീദ് മാസ്റ്റർ,നവാസ് വി. ടി, നസീർ കൊട്ടുവറ്റ,കെ.സി ബഷീർ,  ഹിജാസ് അഹമ്മദ്, ജാസിൽ കുമ്പളത്ത് തുടങ്ങിയവർ സംസാരിച്ചു. 

റിയാസ് നരിക്കുനി, ഫാറൂഖ് ടി. എ, അസ്‌ലം വി. പി,നിയാസ് ടി. പി, ഷരീഫ് പാറന്നൂർ,അസറുദ്ധീൻ,  തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി
Previous Post Next Post
3/TECH/col-right